ഐ.ഇ.ഡി.സി കാസറഗോഡ് ബ്ലോഗ് സന്ദര്‍ശിക്കൂ.പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തല്‍ മുന്നോട്ടുള്ള പ്രയാണത്തിന് ഞങ്ങള്‍ക്ക് സഹായകരമാകും

counters

Tuesday, 2 December 2014

ഡിസമ്പര്‍ 3

 ലോക വികലാംഗ ദിനത്തിന്റെ ഭാഗമായി പാട്ടും കളികളുമായി ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍
ബുധനാഴ്ച ജില്ലയിലെ പത്ത് കേന്ദ്രത്തില്‍ ഒത്തുചേരും. സര്‍വശിക്ഷാ അഭിയാന്‍തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അറിവനുഭവ കൂട്ടായ്മ ഒരുക്കുന്നത്. നാരങ്ങാമിഠായി, സ്പര്‍ശം, ജ്വലനം, അരുണോദയം എന്നിങ്ങനെ പേരുകളിലാണ് കൂട്ടായ്മ ഒരുക്കിയത്. പടന്ന, നാലിലാംകണ്ടം, കുന്നുംകൈ,
അടുക്കത്ത്ബയല്‍, കുറ്റിക്കോല്‍, പെര്‍ഡാല, കൊഡലമുഗറു, കുറിച്ചിപ്പള്ള, ബേക്കല്‍ ബിആര്‍സി എന്നിവിടങ്ങളിലാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്. ഓരോ ബിആര്‍സികള്‍ കേന്ദ്രീകരിച്ചും പരമാവധി കുട്ടികളെ കൂട്ടായ്മയിലേക്കെത്തിക്കുന്നതിനുള്ള ഒരുക്കം പൂര്‍ത്തിയായി. കടലാസുകൊണ്ടുള്ള വര്‍ണപ്പൂക്കള്‍ വിരിയുന്നതോടെ പരിപാടി തുടങ്ങും. തുടര്‍ന്ന് രക്ഷിതാക്കളുടെയും കുട്ടികളുടെയും കലാപരിപാടികള്‍ അരങ്ങേറും. വൈകല്യങ്ങളെ മനക്കരുത്തുകൊണ്ട് അതിജീവിച്ച് വിജയം നേടിയവര്‍ അനുഭവങ്ങള്‍ പങ്കിടും. ഭിന്നശേഷിയുള്ള കുട്ടികളൊരുക്കിയ കരകൗശല വസ്തുക്കള്‍, വരച്ച ചിത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും നടക്കും.

No comments:

Post a Comment