ഐ.ഇ.ഡി.സി കാസറഗോഡ് ബ്ലോഗ് സന്ദര്‍ശിക്കൂ.പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തല്‍ മുന്നോട്ടുള്ള പ്രയാണത്തിന് ഞങ്ങള്‍ക്ക് സഹായകരമാകും

counters

Thursday 25 September 2014

അവലോകനയോഗത്തിലെ പ്രധാന തീരുമാനങ്ങള്‍ (24.9.14)

ശ്രീ.യതീഷ്കുമാര്‍ റായ്
അവലോകനയോഗത്തിലെ പ്രധാന തീരുമാനങ്ങള്‍
1.ഒക്ടോബര്‍ 6 നകം ബി.ആര്‍.സി റിസോഴ്സ് റൂം മാതൃകാപരമായി സജ്ജമാക്കും
2.ബി.ആര്‍.സി പരിധിയിലെ കോംപന്‍സേറ്ററി ക്ലാസിലെ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടും.അടുത്ത റിവ്യൂ യോഗത്തിന് മുമ്പ് ഓരോ ബാച്ചിലെയും കുട്ടികളുടെ എണ്ണം 20-25 ആയി വര്‍ധിപ്പിക്കും
ഇതിനായി
-ബി.ആര്‍.സി യിലെ റിന്യൂവല്‍,ഫ്രഷ് ലിസ്റ്റുകള്‍ പരിശോധിച്ച് പ്രി-സ്കൂള്‍ കുട്ടികളെ ഒഴിവാക്കി കോംപന്‍സേറ്ററി ടാര്‍ജറ്റ് ഗ്രൂപ്പിനെ നിശ്ചയിക്കും
-സ്കൂള്‍ സന്ദര്‍ശനം നടത്തി കൃത്യമായ കോംപന്‍സേറ്ററി ഗ്രൂപ്പിനെ നിര്‍ണയിക്കും (25 ന് മുകളിലായാല്‍ അത് പ്രവര്‍ത്തനാധിഷ്ഠിത ക്ലാസിന്റെ ഗുണമേന്മയയെയും പ്രതികൂലമായി ബാധിക്കുമെന്ന് ഓര്‍ക്കുമല്ലോ)
-ആവശ്യമെങ്കില്‍ ഗൃഹസന്ദര്‍ശനം നടത്തും (ഒ.എസ്.എസിന്റെ ഭാഗമായി)
-ആദ്യക്ലാസ് മഞ്ഞുരുക്കല്‍ പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കുന്ന മോട്ടിവേഷന്‍ ക്ലാസായിരിക്കും
-കുട്ടികളുടെ ബെയ്സ് ലൈന്‍സ്റ്റഡി നടത്തി രേഖ സൂക്ഷിക്കും..വ്യക്തിഗത പ്ലാന്‍ തയ്യാറാക്കും
-രക്ഷിതാക്കളോടും ക്ലാസധ്യാപികയോടും ആവശ്യമായ പിന്തുണ തേടും
-റിസോഴ്സ് ടീച്ചേഴ്സ് മാന്വലില്‍ പ്രവര്‍ത്തന സൂചനയോ ആവശ്യമായ വിശദാംശമോ കുറിക്കും
-കുട്ടികള്‍ക്കിണങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുമ്പോള്‍ വര്‍ക്ക് ഷീറ്റ്, വീഡിയോ,കമ്പ്യൂട്ടര്‍ സഹായകപഠനം എന്നിവയുടെ സാധ്യത ആരായും
-ബെസ്റ്റ് പ്രാക്ടീസ് ഡോക്യംമെന്റ് ചെയ്ത് ജില്ലാ അവലോകനയോഗങ്ങളില്‍ പങ്കു വെക്കും
-ബി.ആര്‍.സി ബ്ലോഗില്‍ ഓരോ പ്രവര്‍ത്തനത്തിന്റെയും ഡോക്യംമെന്റേഷന്‍ നടത്താന്‍ ശ്രദ്ധിക്കും
3.റിസോഴ്സ് അധ്യാപിക സൂക്ഷിക്കേണ്ട എല്ലാ രേഖകളും ക‍ത്യമാക്കും.മാന്വലിന്റെ ആദ്യഭാഗത്ത് രേഖപ്പെടുത്തും
4.കോംപന്‍സേറ്ററി കിട്ടികളുടെ പ്രൊഫൈല്‍ മാതൃക വികസിപ്പിച്ച് എല്ലാ ബി.ആര്‍.സിയിലേക്കും രണ്ട് ദിവസത്തിനകം മെയില്‍ ചെയ്യും-ചുമതല മുംതാസ്,പ്രസീത എന്നിവര്‍ക്ക്
5.ഘട്ടം ഘട്ടമായി വ്യക്തിഗതമായി അവരവരുടെ കോംപന്‍സേറ്ററി സെന്ററുകള്‍ മനോഹരമാക്കും
6.ഹോംബെയ്സ്ഡ് കുട്ടികളുടെ എണ്ണം 6-14 നകത്ത് കൃത്യതപ്പെടുത്തിയും,രണ്ട് വര്‍ഷത്തിനപ്പുറം സാധാരണ ഗതിയില്‍ ഒരു കുട്ടിക്കുള്ള ഹോംബെയ്സ്ഡ് ക്ലാസ് തുടരുന്നില്ല എന്നും ഉറപ്പിക്കണം.ഈ മാനദണ്ഢം പരിഗണിച്ച് ഹോംബെയ്സ്ഡ് ടാര്‍ജറ്റ് ഗ്രൂപ്പിനെ നിശ്ചയിക്കണം
7.ഉപകരണങ്ങളുടെ ലിസ്റ്റ സെപ്തമ്പര്‍ 26 നകം ജില്ലയിലേക്ക് അയച്ചു തരണം
8.ഒ.എസ്.എസ് ഫലപ്രദമാക്കാനാവശ്യമായ പ്ലാനിങ്ങ് ബി.ആര്‍.സി സിറ്റിങ്ങില്‍ നടത്തണം
9.ഹോംബെയ്സ്ഡുമായി ബന്ധപ്പെട്ട് റിഫ്ലക്ടീവ് ഡയറിക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിനെ കുറിച്ച് ആലോചിക്കണം
10.അടുത്ത റിവ്യൂയോഗത്തില്‍ ഡോക്യംമെന്റേഷന്‍ സഹിതമാണ് ബി.ആര്‍.സി റിപ്പോര്‍ട്ട് ചെയ്യേണ്ടത്.പവര്‍പോയിന്റിന്റെ സാധ്യത പ്രയോജനപ്പെടുത്താവുന്നതാണ്

No comments:

Post a Comment