ഐ.ഇ.ഡി.സി കാസറഗോഡ് ബ്ലോഗ് സന്ദര്‍ശിക്കൂ.പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തല്‍ മുന്നോട്ടുള്ള പ്രയാണത്തിന് ഞങ്ങള്‍ക്ക് സഹായകരമാകും

counters

Wednesday 3 December 2014

അഭിന്ദനങ്ങള്‍ ബി.ആര്‍.സി ടീം..


ര്‍വശിക്ഷാ അഭിയാന്‍ കാസറഗോഡിന്റെ നേതൃത്വത്തില്‍ 7 ബി.ആര്‍.സികളില്‍ നടന്ന ലോകവികലാംഗദിനാചരണം മികവുറ്റതായിരുന്നു.വ്യത്യസ്തമായ പേരുകളോടെയാണ് ബി.ആര്‍.സി കള്‍ ഡിസ 3 ന് പരിപാടികള്‍ സംഘടിപ്പിച്ചത്.പ്രാദേശികപ്രത്യേകതകള്‍ പരിഗണിച്ച് പ്രവര്‍ത്തനമൊഡ്യൂളില്‍ അനിവാര്യമായ മാറ്റങ്ങള്‍ ഉള്‍ച്ചേര്‍ക്കാനും ബി.ആര്‍.സി കള്‍ ശ്രദ്ധിച്ചു എന്നത് എടുത്തുപറയോണ്ടുന്ന വസ്തുതയാണ്(ചിറ്റാരിക്കല്‍).കഴിഞ്ഞദിവസങ്ങളിലൊക്കെത്തന്നെ പരിപാടി നടന്ന ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ നിന്നും റിസോഴ്സ് അധ്യാപകരും ബി.ആര്‍.സി ടീമംഗങ്ങളും ഏറെ വൈകിയാണ് പിരിഞ്ഞത്.ദിനാചരണ കേന്ദ്രത്തില്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ഇവര്‍ ചെയ്തശ്രമം എത്ര പ്രശംസിച്ചാലും കൂടുതലാവില്ല...ലോകവികലാംഗദിനാചരണം മികവുറ്റതാക്കാന്‍ ബി.പി.ഒ മാരടക്കം ബി.ആര്‍.സി അംഗങ്ങളെല്ലാം ഒന്നിച്ചുപ്രവര്‍ത്തിച്ചു എന്നതാണ് ശ്രദ്ധേയം.ഏറ്റവും മികച്ച പേരിന് ജില്ല സമ്മാനം ഒരുക്കിയിട്ടുണ്ട്..ജില്ലാപ്രൊജക്ട് ഓഫീസര്‍ ഡോ.എം ബാലന്‍മാഷിന്റെ നേതൃത്വത്തിലുള്ള ജൂറി അംഗങ്ങള്‍ അടുത്തദിവസം തന്നെ വിജയികളെ തീരുമാനിക്കുന്നതാണ്.പരിപാടി കഴിഞ്ഞ ഉടനെ സമയബന്ധിതമായി ഫോട്ടോ,റിപ്പോര്‍ട്ട് എന്നിവ ജില്ലക്ക് അയച്ചുതന്നതിനാല്‍ വലിയ പ്രാധാന്യത്തോടെ പത്രമാധ്യമങ്ങളിലുടെ കവറേജ് നല്‍കാന്‍ ജില്ലക്ക് സാധിച്ചു..അതിന് ബി.ആര്‍.സികള്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍..ഓരോ ബി.ആര്‍.സിയുടെയും കൂടുതല്‍ വാര്‍ത്തകള്‍ക്കും ഫോട്ടോകള്‍ക്കുമായി ഐ.ഇ.ഡി.സി യുടെ വെളിച്ചം ബ്ലോഗ് സന്ദര്‍ശിക്കൂ....ബി.ആര്‍.സി തല ഡോക്യുമെന്റേഷന്‍ 3 ദിവസത്തിനകം പൂര്‍ത്തിയാക്കി സോഫ്റ്റ് കോപ്പി ജില്ലക്ക് അയച്ചു തരാന്‍ശ്രദ്ധിക്കു.
കാസറഗോഡ് ബി.ആര്‍.സി അടുക്കത്ത് ബയല്‍

ബേക്കല്‍ ബി.ആര്‍.സി

ഹോസ്ദുര്‍ഗ് ബി.ആര്‍.സി

ചിറ്റാരിക്കല്‍ ബി.ആര്‍.സി

മഞ്ചേശ്വരം ബി.ആര്‍.സി കൊടലമുഗറു

ചെറുവത്തൂര്‍ ബി.ആര്‍.സി നാലിലാംകണ്ടം ജി.യു.പി.എസ്

ചെറുവത്തൂര്‍ ബി.ആര്‍.സി പടന്ന ജി.യു.പി.എസ്

മഞ്ചേശ്വരം ബി.ആര്‍.സി കുറിച്ചിപ്പള്ള
കാസറഗോഡ് ബി.ആര്‍.സി കുറ്റിക്കോല്‍
കുമ്പള ബി.ആര്‍.സി

No comments:

Post a Comment